പള്ളുരുത്തി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻസഭ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടക്കടവിൽ നടത്തിയ അവകാശദിനാചരണം സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ബി. ജോസി അദ്ധ്യക്ഷനായി. മുഹമ്മദ് അബ്ബാസ്, കെ.ബി. സലാം, പി.കെ ഷിഫാസ്, പി.കെ സുരേന്ദ്രൻ, കെ.എ. അനൂപ്, പി.കെ. സത്യൻ, എ. അഫ്സൽ, എച്ച്. നൗഷാദ്, ആർ.കെ. അശോകൻ, ശിവദാസ് കണ്ടക്കടവ് എന്നിവർ സംസാരിച്ചു.