thooyithara

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച തൂയിത്തറ 166-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാ‌ർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, വാർഡ് മെമ്പർ എം.കെ. രാജേഷ്, ബബിത ദിലീപ്കുമാർ, വി.എ. താജുദ്ദീൻ, സമീറ ഉണ്ണിക്കൃഷ്ണൻ, ജ്യോതി ശങ്കരമാലിൽ, രഞ്ജിത്ത് മോഹൻ, ടി. വി. ജോഷി, എം.എ. സജു, കെ.പി.എ.സി സജീവ്, എ. ജയകുമാർ, ശശി മരുന്നിനാകുളത്ത് എന്നിവർ സംസാരിച്ചു.