പറവൂർ: കുമാരമംഗലം പറവൂത്തറ ആശാൻ സ്മാരക വായനശാലയുടെ ഓണാഘോഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വായനശാല ജനകീയ സമിതി കൺവീനർ ഡെന്നി തോമസ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, പറവൂർ ഈഴവ സമാജം പ്രസിഡന്റ് സന്തോഷ് കുമാർ, വാനശാല സെക്രട്ടറി കെ.വി. ജിനൻ, സി.എസ്. സജിത, എം.കെ. രാജേഷ്, എച്ച്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.