മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിലെ ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും കെ.ജെ. മാക്സി എം.എൽ.എയുടെ ഓണസമ്മാനം കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറി പി.എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സോണി കെ. ഫ്രാൻസിസ്, ഷീബ ഡുറോം, ഏരിയ സെക്രട്ടറി പി.എസ്. രാജം, കെ.എം. റിയാദ്, എം.എം. ഫ്രാൻസിസ്, എം.കെ. അഭി, എ.കെ. അനൂപ്, സി.എസ്. ഗിരീഷ്, കെ.പി. പ്രതാപൻ, എം. ഷീജ എന്നിവർ സംസാരിച്ചു.