പെരുമ്പാവൂർ : കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ''ദി ലേണിംഗ് ഒയാസിസ് എന്ന വിദ്യാഭ്യാസ സെമിനാർ നാളെ ടൗൺ എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30 ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്യും. ജി. ട്വന്റി ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി സെമിനാർ നയിക്കും. സൈക്കോളജിസ്റ്റ് നീരജ ജാനകി ക്ലാസെടുക്കും. പ്രോഗ്രാം കൺവീനർ അനുരാഗ് പരമേശ്വരൻ, യൂണിയൻ സെക്രട്ടറി കെ. രാജഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം സുലേഖ ഗോപാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.