പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന്റെ കീഴിലെ പനിച്ചയം ശാഖയിൽ രാവിലെ 8ന് ഗുരുപൂജ,​ 9.30 ന് ഘോഷയാത്ര,​ തുടർന്ന് 11ന് ശാഖാ പ്രസിഡന്റെ കെ.എൻ. അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എ.വി നടേശൻ ജയന്തി സന്ദേശം നൽകും. ശാഖാ സെക്രട്ടറി ഇൻ ചാർജ് കെ.കെ. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എ. മോഹനൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് പ്രസാദസദ്യ,​ വൈകിട്ട് 6.30ന് കലാസന്ധ്യ എന്നിവ നടക്കും.