പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 898-ാം നമ്പർ കറുപ്പംപടി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കും. ജയന്തി ദിനമായ 7ന് പുലർച്ചെ 5.30ന് മേൽശാന്തി ബാബുരാജിന്റെ കാർമ്മികത്വത്തിൽ ഗുരുമണ്ഡപത്തിൽ വിശേഷ പൂജകൾ, ഗണപതി ഹോമം, ശാന്തി ഹവനം, ഗുരുപൂജ എന്നിവ നടക്കും. രാവിലെ 9 മണിക്ക് ജയന്തി ഘോഷയാത്ര. 10.30ന് ദീപാർപ്പണവും ഗുരുസ്മരണയും. തുടർന്ന് നടക്കുന്ന ജയന്തിസമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിപിൻ കോട്ടക്കുടി ഉദ്ഘാടനം ചെയ്യും ശാഖാപ്രസിഡന്റ് പി.ബി. സുമേഷ് അദ്ധ്യക്ഷനാകും. ശാഖാ സെക്രട്ടറി എൻ.എസ്. പ്രശാന്ത് സംസാരിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും.