parappuram

പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗംപാറപ്പുറം ശാഖയുടെ കീഴിലുള്ള എസ്.എൻ.ഡി.പി. യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസിന്റെ താക്കോൽ ദാനകർമ്മം കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിച്ചു. ആലുവ എം.എൽ.എ അൻവർ സാദത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ജയൻ പാറപ്പുറം,​ എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ജി. നിഷാദ്. യൂണിയൻ സമിതി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഡ്വ.ആനന്ദ് ഓമനക്കുട്ടൻ,​ സെക്രട്ടറി മഹേഷ്‌ പാറപ്പുറം എന്നിവർ സംസാരിച്ചു.