jp
ജില്ലാ പഞ്ചായത്ത് ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന വടംവലി മത്സരം

കാക്കനാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പൂക്കളമിട്ടും കൈക്കൊട്ടിക്കളിയും തിരുവാതിരയും മറ്റ് നൃത്ത പരിപാടികളുമൊക്കെയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഓണാഘോഷം കളറാക്കി. വടംവലി, കസേരകളി, മുട്ടയേറ് തുടങ്ങി നിരവധി മത്സരങ്ങളും നടത്തി.

ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷയായി.