കാക്കനാട്: തൃക്കാക്കര നഗരസഭ സ്വച്ഛ് ഭാരത് മിഷൻ 2.0 ഭാഗമായി കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന് പൊതുജന-ഭിന്നശേഷി സൗഹൃദ ശൗചാലയവും ഫീഡിംഗ് റൂമും പ്രവർത്തനമാരംഭിച്ചു. കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷയായി.
വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സ്മിത സണ്ണി, വർഗീസ് പ്ലാശേരി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളമ്പിളി, സി.സി. വിജു, ഹസീന ഉമ്മർ, ഷിമി മുരളി, അനിത ജയചന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിന് എത്തിച്ചേരുന്നവർക്കും പൊതുജനങ്ങൾക്കും പ്രയോജനമാകുന്ന രീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.