മട്ടാഞ്ചേരി: ഒമ്പതാംഡിവിഷൻ കൗൺസിലർ എം. ഹബീബുള്ളയ്ക്ക് നാട്ടുകാർ ചേർന്നൊരുക്കിയ ആദരവ് ഹൃദ്യമായി. ഡിവിഷനിലെ അഞ്ച് റെസി. അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആദരം. പനയപ്പള്ളി എം.എം.ഒ വി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊച്ചുണ്ണി മാസ്റ്റർ റെസി. അസോ. പ്രസിഡന്റ് എ.കെ. താജുദ്ദീൻ അദ്ധ്യക്ഷനായി. ഫാ. സിജു ജോസഫ് പാലിയത്തറ, ഡോ. കെ.വി. ഹിത , ഇടക്കൊച്ചി സലിംകുമാർ, അബ്ദുൽ സിയാദ്, എൻ.കെ.എം ഷെരീഫ്, കെ.ബി. സലാം, എം.എം. സലിം, കാപ്ടൻ മോഹൻദാസ്, ഡയാന സിൽവസ്റ്റർ,കെ. അബ്ദുൽ റഷീദ്, ഷമീർ ബാബു, ഇ. അസ്‌ലംഖാൻ എന്നിവർ സംസാരിച്ചു.