മട്ടാഞ്ചേരി: അൽ മദ്രസത്തുന്നൂരിയ്യയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 7 ന് മദ്രസ അങ്കണത്തിൽ ഗ്രാൻഡ് മൗലീദ് നടക്കും. ശനിയാഴ്ച മദ്രസ വിദ്യാർത്ഥികളുടെ നബിദിന റാലിയും അന്നദാനവും. വൈകിട്ട് 5ന് കുട്ടികളുടെ കലാപരിപാടികളും എസ്.എസ്.എൽ.സി, മദ്രസ ബോർഡ്‌ പൊതു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ മദ്രസ വിദ്യാർത്ഥികൾക്കുള്ള അവാർഡ് സമർപ്പണവും പൊതുസമ്മേളനവും നടക്കും.