sndp
എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ ഓണാഘോഷം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയർമാൻ സി.വി. വിജയൻ, കൺവീനർ എം.ഡി.അഭിലാഷ്, കെ.കെ.മാധവൻ, കെ.പി.ശിവദാസ് എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ ഓണാഘോഷം വർണാഭമായ ചടങ്ങുകളോടെ നടന്നു. യൂണിയൻ ആസ്ഥാനമായ കുമാരനാശാൻ സൗധം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുമാരിസംഘം പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, വൈസ് ചെയർമാൻ സി.വി. വിജയൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗങ്ങളായ കെ.കെ. മാധവൻ, കെ.പി. ശിവദാസ്, എൽ. സന്തോഷ്, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു. 66 ശാഖകളിലെ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.