മട്ടാഞ്ചേരി: ചുള്ളിക്കൽ സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഓണംഫെയർ കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 4 വരെ തുടരും. 13 ഇനം സബ്സിഡി സാധനങ്ങൾ, 20 കിലോ ഓണം സ്പെഷ്യൽ അരി 25 രൂപ നിരക്കിൽ ലഭിക്കും. ന്യായവിലയ്ക്ക് വെളിച്ചെണ്ണ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനംവരെ വിലക്കുറവുണ്ട്.