1
പള്ളുരുത്തി സംഗമം റെസിഡന്റ്സ് അസോ. വാർഷികം ആർ. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കുമ്പളങ്ങിവഴി സംഗമം റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് ആർ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എ. റഷീദ് അദ്ധ്യക്ഷനായി​. സെക്രട്ടറി പി. വിജയൻ, കെ.എ. അഫ്സൽ. സിസ്റ്റർ ആഗത, കുഞ്ഞുമോൻ ചെന്നാട്ട്, സുമേഷ് മാധവൻ, ചന്ദ്രകുമാരി എന്നിവർ സംസാരിച്ചു. ശ്രീനാഥ് പള്ളുരുത്തി, സബിത എന്നിവരെ ആദരിച്ചു.