sndp

പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം പുല്ലുവഴി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷത്തിനു തുടക്കം കുറിച്ച് ശാഖാ പ്രസിഡന്റ് കെ.എം.സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ വിളംബര വാഹന പ്രചരണ ജാഥ നടത്തി. യൂത്ത്മൂവ്മെന്റ്, പുരുഷ,​ വനിത മൈക്രോ ഫിനാൻസിലെ അംഗങ്ങളും വിവിധ കുടുംബയൂണിറ്റുകളും വിളംബര വാഹന പ്രചാരണ ജാഥക്ക് സ്വീകരണം നൽകി.