പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം അറയ്ക്കപ്പടി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടക്കും. ജയന്തി ദിനമായ 7ന് രാവിലെ 8 മണിക്ക് ഗുരുപൂജ. വൈകിട്ട് 4.30ന് ജയന്തി ഘോഷയാത്ര, 6ന് ദീപാരാധനയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് കെ.ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം അനിൽ കള്ളിക്കാടൻ ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ജയന്തിസന്ദേശം നൽകും. ശാഖാ സെക്രട്ടറി കെ.കെ.അനീഷ്, വൈസ് പ്രസിഡന്റ് കെ.എൻ.ഷാജി, യൂണിയൻ കമ്മിറ്റി അംഗം എൻ. വിശ്വംഭരൻ,​ മുൻ സെക്രട്ടറി കെ.കെ.അനിൽ എന്നിവർ സംസാരിക്കും.