കളമശേരി: കളമശേരിയുടെ ഓണാവേശം വാനോളമുയർത്തിയ കാർഷികോത്സവത്തിന് മത്സരാവേശത്തോടെ കൊട്ടിക്കലാശം. സമാപന ദിവസമായ ഇന്നലെ നടന്ന വടംവലി, പൂക്കള, പാചക മത്സരങ്ങൾ ആവേശം ഇരട്ടിപ്പിച്ചു. വടംവലി മത്സരത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തും പൂക്കള മത്സരത്തിൽ ഏലൂർ യുവകലാകേന്ദ്രയും പാചക മത്സരത്തിൽ റെജി സണ്ണിയും ഒന്നാമതെത്തി. ഓണം ഘോഷയാത്രയും കാർഷികോത്സവ നഗറിൽ നടന്നു. ഓണസദ്യയിൽ നൂറുകണക്കിന് പേർ പങ്കാളികളായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി പി. രാജീവ് സമ്മാനങ്ങൾ വിതരണം ചെയ്തു.