മൂവാറ്റുപുഴ: 'ഓണം മൂഡ്... ഇത്തവണ ഓണം മൂവാറ്റുപുഴയിലെ വ്യാപാരികൾക്ക് ഒപ്പം" എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എമ്മിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. നഗരവികസന പ്രവർത്തനത്തെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാൻ ഇത്തവണത്തെ ഓണം പർച്ചേസ് മൂവാറ്റുപുഴയിലെ വ്യാപാരികളിൽ നിന്ന് വേണമെന്ന് മൂവാറ്റുപുഴയിലെ മുഴുവൻ പാർട്ടി പ്രവർത്തകരോടും ബഹുജനങ്ങളോടും സി.പി.എം നേതൃത്വം ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്, സി.കെ. സോമൻ, എം.എ .സഹീർ, കെ.ജി. അനിൽ കുമാർ, ആർ. രാകേഷ്, എം.എൻ. മുരളി, വി.കെ. ഉമ്മർ തുടങ്ങിയവർ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങി.