library
മാനാറി ഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ സമാപന സാംസ്കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ഓണാഘോഷത്തിൽ വിവിധ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. കൂടുതൽ സമ്മാനങ്ങൾ നേടിയ 87വയസുകാരി മാധവിയെ ഓണ വനിതയായി തിരഞ്ഞെടുത്തു. സാംസ്കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഓണപ്പുടവ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. റിയാസ്ഖാൻ സമ്മാനദാനം നടത്തി. ലൈബ്രറി സെക്രട്ടറി പി.എം. ഷമീർ, വൈസ് പ്രസിഡന്റ് കെ.വി. വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. കെെകൊട്ടിക്കളി, പഞ്ചാരി മേളം, കൊച്ചിൻ റീഥം ഗെയ്സിന്റെ ട്രാക്ക് ഗാനമേള എന്നിവ നടന്നു.