minil-ory

അങ്കമാലി: തമിഴ്നാട്ടിൽ നിന്ന് വാഴക്കുലകളുമായി എത്തിയ മിനി ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 6 മണിയോടെ ദേശീയപാതയിൽ കറുകുറ്റി കപ്പേള ജംഗ്ഷനിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി മീഡയനിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. സ്ഥലത്തെത്തിയ ഹൈവേ പൊലീസ് ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തി മാറ്റി.