must
ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ)കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മംഗളവനം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ രാജഗോപാലൻ കാരപ്പറ്റ രചിച്ച 'പതിതപുഷ്പം' പുസ്തകം അഡ്വ. സലാഹുദ്ദീൻ കേച്ചേരി അഡ്വ.പി. പരമേശ്വരന് നൽകി പ്രകാശിപ്പിക്കുന്നു

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മംഗളവനം ഹാളിൽവച്ച് പ്രൊഫ.എം.കെ. സാനു അനുസ്മരണവും രാജഗോപാലൻ കാരപ്പറ്റ രചിച്ച 'പതിതപുഷ്പം' (മഹാകവി കുമാരനാശാന്റെ 'വീണപൂവി'ന്റെ സംസ്‌കൃത പരിഭാഷ) എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

അഡ്വ. സലാഹുദ്ദീൻ കേച്ചേരി അഡ്വ.പി. പരമേശ്വരന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഇൻസ പ്രസിഡന്റ് ഡോ.പി.കെ. ജയകുമാരി അദ്ധ്യക്ഷയായി. ജസ്റ്റിസ് കെ.സുകുമാരൻ പുസ്തകം പരിചയപ്പെടുത്തി. ഡോ.കെ.പി. വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.

ഡോ. ജയപ്രകാശ് ശർമ്മ, പി.ഐ. ശങ്കരനാരായണൻ എന്നിവരുടെ കാവ്യാലാപനവും ഉണ്ടായിരുന്നു. രാജഗോപാലൻ കാരപ്പറ്റ മറുപടി പ്രസംഗം നടത്തി

തുടർന്നു നടന്ന സാനുമാസ്റ്റർ അനുസ്മരണ ചടങ്ങിൽ കാലടി ശ്രീശങ്കര സംസ്‌ക്യത സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഡോ. രതിമേനോൻ, അഡ്വ.ടി.പി.എം. ഇബ്രാഹിംഖാൻ, പ്രൊഫ. വിമലാമേനോൻ, 'ഇൻസ' സെക്രട്ടറി ജനറൽ സത്യശീലൻ കാർത്തികപ്പിള്ളി, ഇൻസ സെക്രട്ടറി സുകുമാർ അരിക്കുഴ എന്നിവർ സംസാരിച്ചു.