
ആലുവ: ആലുവ ചീരക്കട സെന്റ് മാർട്ടിൻ കപ്പേളയിൽ സാമൂഹിക വിരുദ്ധർ കരി ഓയിൽ ഒഴിച്ച നിലയിൽ. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഗ്ളാസിലേക്ക് ഒഴിച്ച കരി ഓയിൽ അകത്തേക്കും ഒഴുകിയിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ആലുവ പൊലീസിൽ പരാതി നൽകി. സി.സി ടിവി ദൃശ്യം പരിശോധിക്കുന്നുണ്ട്.