vishnuraj

കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം വാഹനത്തിന്റെ ഡ്രൈവറെ രാസലഹരിയുമായി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടംകുളം കൊയ്മവളപ്പ് വീട്ടിൽ വിഷ്ണുരാജാണ് (24) ഡാൻസാഫിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4.26 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാലാരിവട്ടം പൈപ്പ്‌ലൈൻ ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.അബ്ദുൽസലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.