കൊച്ചി: കോയമ്പത്തൂരിൽ നിന്ന് വീടുവിട്ടിറങ്ങി കൊച്ചിയിലെത്തിയ 14 കാരനെ മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്ത് ശിശുസംരക്ഷണ സമിതിക്ക് കൈമാറി. ഇന്നലെ രാവിലെ വൈപ്പിൻ ബസ്‌സ്റ്റാൻഡിന് സമീപത്തെ കായലോര നടപ്പാതയിൽ ബാഗുമായി തനിച്ച് നിൽക്കുന്നത് കണ്ട് സംശയം തോന്നിയവരാണ് പൊലീസിൽ വിവരം അറിയിച്ചത്.

വീട്ടുകാരെ അറിയിക്കാതെ കോയമ്പത്തൂരിൽ നിന്ന് ബസിൽ കൊച്ചിയിലെത്തിയെന്നാണ് 14കാരൻ പറയുന്നത്. ശിശുസംരക്ഷണ സമിതിയുടെ ഇടപെടലിനെ തു‌ടർന്ന് ഇന്നലെ വൈകിട്ടോടെ രക്ഷിതാക്കൾ കൊച്ചിയിലെത്തി. ഇന്ന് അവർക്കൊപ്പം അയക്കുമെന്ന് പൊലീസ് അറിയിച്ചു.