
കൊച്ചി: പശ്ചിമകൊച്ചിയിൽ രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. മട്ടാഞ്ചേരി ചിത്തുപറമ്പ് തുണ്ടിപ്പറമ്പിൽ മുസ്തഫ (29), ചക്കംപാടം പപ്പാഗപറമ്പിൽ നാസിഫ് (30) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 14.52 ഗ്രാം പിടിച്ചെടുത്തു. തോപ്പുംപടി കരുവേലിക്ക് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.