police-

കൊച്ചി: എല്ലാ പൊലീസുകാർക്കും പങ്കെടുക്കാനാകും വിധമാണ് സിറ്റി പൊലീസ് കമ്മിഷണറേറ്റ് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ ഓണാഘോഷം ക്രമീകരിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. സിറ്റി പൊലീസിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗതാഗതം ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും പൊലീസുകാർക്ക് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡി.സി.പി ജുവനപ്പടി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.പിമാരായ അശ്വതി ജിജി, വിനോദ് പിള്ള, റീജിയണൽ പാസ്പോർട്ട് ഓഫീസർ നന്ദിനി തുടങ്ങിയവർ പ്രസംഗിച്ചു. മത്സര ജേതാക്കളായ പൊലീസ് ഉദ്യോഗസ്ഥർക്കും സിവിൽ ജീവനക്കാർക്കും പരീക്ഷകളിൽ ഉന്നതവിജയം നേടിയ അവരുടെ കുട്ടികൾക്കും ട്രോഫികൾ വിതരണം ചെയ്തു.