cse
വൈറ്റില ജംഗ്ഷന് സമീപം കണിയാമ്പുഴ റോഡിൽ ട്രാൻസ്പോർട്ട് ബസിന് അടിയിൽപ്പെട്ട സ്കൂട്ടർ പുറത്തെടുക്കുന്നു

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് മഞ്ചേരി പാണ്ടിക്കാട് സ്വദേശി അജിനാസ് (22) രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ. നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന് മുന്നിലെ ടയറുകൾക്ക് അടിയിലേക്ക് പാഞ്ഞുകയറുന്നതിനിടെ യുവാവ് ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു.

വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം കണിയാമ്പുഴ റോഡിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വൈറ്റില ജംഗ്ഷൻ റോഡിൽ നിന്ന് ഹബ്ബിലേക്ക് പോകാൻ തിരിഞ്ഞ ബസിനെ സ്കൂട്ടർ മറികടക്കുമ്പോഴായിരുന്നു അപകടം.

ആൾക്കാർ ഓടിയെത്തുമ്പോഴേക്കും അജിനാസ് രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ബസ് നിറുർത്തിയിട്ടു. ഗാന്ധിനഗറിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് സ്കൂട്ടർ പുറത്തെടുത്തത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്.