കുമ്പളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കുമ്പളം ശാഖ സംഘടിപ്പിച്ച ഓണാഘോഷം ബ്ലോക്ക് സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ശാരദാദേവി അദ്ധ്യക്ഷയായി. യൂണിറ്റ് വൈസ് പ്രസിഡന്റ് വി.കെ. മുരളീധരൻ, ട്രഷറർ പി.പി. സിറിയക്, ജോയിന്റ് സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി, ലൈബ്രറി കൗൺസിലർ കെ.എൻ. ഷംസുദ്ദീൻ, ഐ.ടി. ജേക്കബ്, കെ.ആർ. രാജേശ്വരി എന്നിവർ സംസാരിച്ചു.