
കാലടി: ശ്രീനാരായണ ഗുരുദേവന്റെ ജീവിതം, ദർശനം, കൃതികൾ എന്നിവ കോർത്തിണക്കിയ മെഗാ നൃത്ത പരിപാടിക്ക് അദ്വൈത ഭൂമിയായ കാലടി ഒരുങ്ങുന്നു. കാലടി ശങ്കര സ്കൂൾ ഒഫ് ഡാൻസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് മെഗാ നൃത്തോത്സവം ഒരുക്കുന്നത്. ലോക സമാധാനവും വിശ്വസാഹോദര്യവുമാണ് ആവിഷ്കാരത്തിന്റെ പ്രമേയം. കാലടി നാസ് ഓഡിറ്റോറിയത്തിൽ ആറിന് വൈകിട്ട് 6.30 നാണ് പരിപാടി. നൃത്ത പരിപാടിക്ക് പാസ് ആവശ്യമിലെന്ന് സംഘാടകർ പറഞ്ഞു.
ലോകത്തിനു ഗുരു നൽകിയ സന്ദേശമാണ് മെഗാ ഷോയിലൂടെ പകർന്ന് നൽകുന്നത്. വിദ്യാർത്ഥികൾ, യുവാക്കൾ, മുതിർന്നവർ, തീർച്ചയായും കണ്ടിരിക്കേണ്ട പരിപാടിയാണിത്
പ്രൊഫ പി .വി. പീതാംബരൻ
ഡയറക്ടർ,
ശ്രീ ശങ്കര സ്കൂൾ ഒഫ് ഡാൻസ്, കാലടി.
ഗുരുദേവനെക്കുറിച്ചുള്ള ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച പരിപാടിയാണിത് . ഗുരുവിന്റെ സ്നേഹ - സാഹോദര്യ സന്ദേശം കാലഘട്ടത്തിന് അനുയോജ്യമാണ്.
കെ.ടി. സലിം
പി.ടി. എ പ്രസിഡന്റ്
ശ്രീ ശങ്കര സ്കൂൾ ഒഫ് ഡാൻസ് കാലടി .