scs
പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ഓണസമൃദ്ധി 2025 ഓണച്ചന്ത താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണിക്ക് കായക്കുല നൽകി ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണസമൃദ്ധി 2025 ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് കെ.എസ് രങ്കേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ആദ്യ വില്പന നടത്തി . ബാങ്ക് സെക്രട്ടറി ബി. ജീവൻ അദ്ധ്യക്ഷനായി. ഡയറക്ടർമാരായ ഇ.എ ഹരിദാസ്, പി.എ. ബിജു, ജെബി ഷാനവാസ്, പി.ഡി.ഡി.പി പ്രസിഡന്റ് എം.പി. റെജികുമാർ , എം.എൻ. കൈലാസൻ നായർ, പി.എ. കബീർ, ബാവു കാട്ടാറമ്പേൽ, അസീസ് പുളിഞ്ചുവട്, ഷാജി മലയിൽ, ലീല ശേഖരൻ എന്നിവർ സംസാരിച്ചു. പായിപ്ര ഹെഡ് ഓഫീസിനുപുറമെ മുളവൂർ, പേഴക്കാപ്പിള്ളി, പെരുമറ്റം എന്നിവിടങ്ങളിലും ഓണച്ചന്ത പ്രവർത്തിക്കുന്നുണ്ട്.