അങ്കമാലി: വിലക്കയറ്റത്തിനും സംസ്ഥാന സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കുമെതിരെ ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി സപ്ലൈകോയുടെ മുൻപിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എൻ.മനോജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.എൻ. സുഭാഷ്, പ്രദീപ് ശിവരാമൻ, സംസ്ഥാന കൗൺസിൽ അംഗം സി.എം. ബിജു, കൗൺസിലർ എ.വി, രഘു, അംബിക സുബ്രഹ്മണ്യൻ, വാസന്തി പ്രശാന്ത്, സിഷോയി ഗംഗാധരൻ, കെ.എസ്. സുപ്രിയ, എം. മണി തുടങ്ങിയവർ പങ്കെടുത്തു.