tcc
ടി.സി.സി

കളമശേരി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ടി.സി.സിയിൽ ഒരു വിഭാഗം തൊഴിലാളികൾ കമ്പനി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളും ഓണസദ്യയും ബഹിഷ്കരിച്ചു. തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിലും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഡി.എയുടെ വർദ്ധനവ് ശമ്പളത്തിൽ ലയിപ്പിക്കാതെ അഡ്വാൻസായി നൽകുന്നതിനും എതിരെയായിരുന്നു പ്രതിഷേധം. ടി.സി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിലാണ് ബഹിഷ്കരണസമരം നടന്നത്.