കോതമംഗലം: കുട്ടമ്പുഴയിൽ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. ആനക്കയം ഭാഗത്ത് പുഴയോരത്താണ് വാറ്റുകേന്ദ്രം ഉണ്ടായിരുന്നത്. കുട്ടമ്പുഴ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അൻപത് ലിറ്റർ വാഷും ഉപകരണങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. വാറ്റുകേന്ദ്രം നടത്തിയിരുന്നവരെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.