കൊച്ചി: സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയുമാണ് മലയാളികളുടെ ഓണാഘോഷമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, വൈസ് പ്രസിഡന്റ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ അലക്‌സ് വടക്കുംതല എന്നിവർ പറഞ്ഞു. മത, സാമുദായിക പരിഗണനകൾക്ക് ഉപരിയായ മാനവസാഹോദര്യവും ഐക്യവും പങ്കുവയ്ക്കാൻ ഓണാഘോഷങ്ങളിലൂടെ സാധിക്കണം. കള്ളവും ചതിയുമില്ലാത്ത നല്ല നാളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മഹാബലിയുടെ കഥ എക്കാലവും പ്രസക്തമാണെന്നും പറഞ്ഞു.