paravur-block
പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനമായി നൽകുന്ന തുകയുടെ ചെക്ക് പ്രസിഡന്റ് കമലാസദാനന്ദൻ കൈമാറുന്നു

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 100 തൊഴിൽദിനങ്ങൾ തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ വീതം ഓണസമ്മാനമായി നൽകി. 1919 പേർക്ക് 23.02 ലക്ഷം രൂപ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷനായി. ചേന്ദമംഗലത്ത് 288ഉം ചിറ്റാറ്റുകര 492ഉം ഏഴിക്കര 195ഉം കോട്ടുവള്ളി 295ഉം വടക്കേക്കര 649ഉം പേർക്കാണ് 100 തൊഴിൽ ദിനം ലഭിച്ചത്.