നെടുമ്പാശേരി: സിയാൽ ടാക്‌സി ബെനഫിഷറീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഓണാഘോഷം പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു അദ്ധ്യക്ഷനായി. സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ വി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം.എൻ. ഗോപി വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക്ക് ഓണക്കോടി വിതരണം ചെയ്തു. അങ്കമാലി നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, ടാക്‌സി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.ജെ. ജോയി, ടി.വൈ. എൽദോ, എൽദോ യോഹന്നാൻ, വിനോദ് ചന്ദ്രൻ, പി.എ. ഡേവിസ്, എ.ഒ. തോമസ്, ടി.കെ. ബിനു, കെ.ഡി. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.