ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്ന ആലുവയിൽ ഗുരുദേവന്റെ പേരിൽ സാംസ്‌കാരിക പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യന് ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി മൂത്തേടൻ, സെക്രട്ടറി എ. സെന്തിൽകുമാർ, ട്രഷറർ രൂപേഷ് പൊയ്യാട്ട്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കൽ, മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, ആലുവ മണ്ഡലം സെക്രട്ടറി എ.എസ്. സലിമോൻ, ആർ. സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.