കൂത്താട്ടുകുളം: ശ്രീനാരായണഗുരുദേവന്റ 17-ാമത് ജയന്തി ആഘോഷങ്ങൾ ഗുരുപൂജ,​ സമൂഹ പ്രാർത്ഥന,​ ചതയ ഘോഷയാത്ര,​ ചതയ സദ്യ എന്നിവ ഉൾപ്പെടുത്തി എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം 224​-ാം നമ്പർ ശാഖ ആഘോഷിക്കും. വർണാഭമായ രഥ ഘോഷയാത്ര ടാക്‌സി സ്റ്റാൻഡിൽ നിന്ന്(ദേവാ മാധ ജംഗ്ഷൻ) ആരംഭിക്കും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഫ്‌ളാഗ് ഓഫ് ചെയ്യും, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജ്മാൻ ചതയ ദിന സന്ദേശം നൽകും. ശാഖാ ഭരണസമിതി അംഗങ്ങൾ,​ വനിതാ സംഘം,​ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും. ഘോഷയാത്ര കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷൻ രാമപുരം കവല വഴി ക്ഷേത്രത്തിൽ എത്തിച്ചേരും.