ഫോർട്ടുകൊച്ചി: വിദേശികൾ ഉൾപ്പെടെ പങ്കാളികളായ കൊച്ചി താലൂക്ക് ഓഫീസിലെ ഓണാഘോഷം കളറായി. കൊച്ചി താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്, കൊച്ചി റവന്യൂ റിക്കവറി ഓഫീസ്, കൊച്ചി, വൈപ്പിൻ മേഖല വില്ലേജ് ഓഫീസുകൾ സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഫോർട്ടുകൊച്ചി സബ് കളക്ടർ ഗ്രന്ധേ സായികൃഷ്ണ, അസി. കളക്ടർ പാർവതി ഗോപകുമാർ, കൊച്ചി തഹസിൽദാർ സി.ആർ. ഷനോജ്കുമാർ, തഹസിൽദാർ വി.വി. ജയേഷ്, സീനിയർ സൂപ്രണ്ട് ഫിൽബി കുഞ്ഞച്ചൻ, ഡെപ്യൂട്ടി തഹസിൽദാർ ഇ.പി . സുരേഷ് എന്നിവർ സംസാരിച്ചു. പൂക്കളമത്സരം, തിരുവാതിരകളി, കൈകൊട്ടിക്കളി, വടംവലി തുടങ്ങിയ മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു. വിജയികൾക്ക് സബ് കളക്ടർ സമ്മാനദാനം നിർവഹിച്ചു.