കൊച്ചി: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 32കാരൻ ആർ.പി.എഫിന്റെ പിടിയിലായി. അലപ്പുഴ സ്വദേശി ലിജിനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എറണാകുളം ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിജോയ് ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.