i
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി വീടിന്റെ താക്കോൽ പുതുക്കുളങ്ങര വീട്ടിൽ നിർമ്മലയ്ക്ക് കൈമാറുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ 220 -ാമത്തെ വീടിന്റെ താക്കോൽ 13-ാം വാർഡിലെ പുതുക്കുളങ്ങരവീട്ടിൽ നിർമ്മലയ്ക്ക് പ്രസിഡന്റ് സജിത മുരളി കൈമാറി. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സുധാ നാരായണൻ, ടി.കെ. ജയചന്ദ്രൻ, വി.ഇ.ഒ സൗമ്യ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു. 2020ൽ സജിത മുരളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതല ഏൽക്കുമ്പോൾ കേവലം 8 വീടുകൾ മാത്രമാണ് നൽകിയിരുന്നത്. 5വർഷം പൂർത്തിയാകുമ്പോൾ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ 300 വീടുകൾ കരാർ ഒപ്പിടുകയും 220 വീടുകൾ പൂർത്തിയാക്കുകയും ചെയ്തു.