u
കീച്ചേരി സഹകരണ ബാങ്ക് ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് ആർ ഹരി ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: കീച്ചേരി സർവീസ് സഹകരണബാങ്ക് അരയൻകാവ്, ചാലക്കപ്പാറ, തൊണ്ടിലങ്ങാടി എന്നീ കേന്ദ്രങ്ങളിൽ പച്ചക്കറി വിപണനചന്ത ആരംഭിച്ചു. അരയൻകാവിൽ ബാങ്ക് പ്രസിഡന്റ് ആർ ഹരി പച്ചക്കറി വില്പന ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ കെ.ജെ. തങ്കച്ചൻ, എൻ.സി. വേണു, കെ.പി. മുകുന്ദൻ, സാജൻ എടമ്പാടം, പി.വി. ശിവദാസ്, സജി കരുണാകരൻ, റംലത്ത് നിയാസ്, രാഖി വിനു , കെ.ബി. ശ്രീജിത്ത്, അഡ്വ. അഭിരാം, ബിനു ചാക്കോ, ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ എന്നിവർ സംസാരിച്ചു.