കളമശേരി: കളമശേരി റെയിൽവേ ഗുഡ്സ് കെട്ടിട നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന കരാർ തൊഴിലാളിക്ക് വൈദ്യുതാഘാതം ഏറ്റു. ബംഗാൾ സ്വദേശി സുബീർ ബർണറിനാണ് (25) പൊള്ളലേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 11.15ഓടെയാണ് സംഭവം. നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടയിൽ കമ്പി ഉയർത്തിയപ്പോൾ വൈദ്യുതിലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.