ആലുവ: അശോകപുരം ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ 15-ാമത് വാർഷികാഘോഷം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ബി.എ അബ്‌ദുൾ മുത്തലിബ് അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർ ഹിത ജയകുമാർ, അസോസി. ചെയർമാൻ ജോണി ക്രിസ്റ്റഫാർ, സിസ്റ്റർ ഗ്രേസ് മരിയ, സിസ്റ്റർ നവീന, സിസ്റ്റർ പ്രഭ ഗ്രേയ്സ് തുടങ്ങിയവർ സംസാരിച്ചു.