
കൊച്ചി:മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന നടൻ സൗബിൻ ഷാഹിറിനും സഹനിർമ്മാതാവ് ഷോൺ ആന്റണിക്കും വീണ്ടും തിരിച്ചടി.വിദേശയാത്രയ്‌ക്ക് അനുമതി നിഷേധിച്ച എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.ഹർജിയിൽ ജസ്റ്റിസ് പി.വി.ബാലകൃഷ്ണന്റെ അവധിക്കാല ബെഞ്ച് സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി.ഹർജി വീണ്ടും 8ന് പരിഗണിക്കും.ദുബായിൽ ഈ മാസം 6 മുതൽ നടക്കുന്ന അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ അനുമതി തേടിയായിരുന്നു ഹർജി.