മുളന്തുരുത്തി: തലയോലപ്പറമ്പ് യൂണിയന് കീഴിലുള്ള ഗുരുധർമ്മഗ്രാമം മുളന്തുരുത്തിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 6ന് വൈകിട്ട് 4.30ന് മുളന്തുരുത്തി എസ്എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ജയന്തി വിളംബര വാഹന ഘോഷയാത്ര നടത്തും. ശാഖയിലെ വിവിധ കുടുംബയൂണിറ്റുകൾ സ്വീകരണം നൽകും. ഏഴിന് രാവിലെ 9ന് ജയന്തി ഘോഷയാത്ര. ഉച്ചയ്ക്ക് 12ന് ജയന്തി സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. രഞ്ജിത്ത് രാജപ്പൻ അദ്ധ്യക്ഷനാകും. കമ്മിറ്റി കൺവീനർ എം.എം. സജീവ്, അഭിലാഷ് രാമൻകുട്ടി തുടങ്ങിയവർ സംസാരിക്കും.