പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷ കൂപ്പൺ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് ക്ഷേത്രാങ്കണത്തിൽ നടക്കും. അഡ്വ. ടി.ആർ. രാമനാഥൻ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത് അദ്ധ്യക്ഷനാകും. പൃഥിരാജ് രാജ മുഖ്യാതിഥിയാകും.