jain
കാക്കനാട്ടെ ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് ജെയിൻ യൂണിവേഴ്സിറ്റിയിലെ ഫാഷൻ ഡിസൈൻ വിദ്യാർത്ഥികൾ ഓണക്കോടി സമ്മാനിച്ചപ്പോൾ.

കൊച്ചി: കാക്കനാട്ടെ ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് ജെയിൻ യൂണിവേഴ്സിറ്റിയിലെ ഫാഷൻഡിസൈൻ വിദ്യാർത്ഥികൾ. അലമാരകളിൽ ഉപയോഗിക്കാതെവച്ച പഴയ സാരികളിൽനിന്നാണ് ഓണക്കോടി തയ്യാറാക്കിയത്. ഡിപ്പാർട്ട്‌മെന്റിലെ അദ്ധ്യാപകരായ സിൽവസ്റ്റർ, ആർ. സുമതി, കെ.എസ്. കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഡിസൈൻ സ്‌കൂളിലെ ലാബുകളിൽ ഓണക്കോടി തയ്യാറാക്കിയത്.

നല്ല നാളേയ്‌ക്കൊരു മികച്ചമാതൃക എന്ന യൂണിവേഴ്‌സിറ്റിയുടെ കാഴ്ചപ്പാടാണ് വിദ്യാർത്ഥികൾ യാഥാർത്ഥ്യമാക്കിയതെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു.