മൂവാറ്റുപുഴ: സി.എം.പി മൂവാറ്റുപുഴ ഏരിയാസമ്മേളനം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി എം.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷനായി. സി.എം.പി. സെക്രട്ടറിയേറ്റ് അംഗം കെ.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാന്ത നമ്പീശൻ, കെ.വി. സരോജം, ലിസി മഹാദേവൻ എന്നിവ സംസാരിച്ചു. തുടർന്ന് 13 അംഗ കമ്മിറ്റിയെയും ഏരിയ സെക്രട്ടറിയായി എം.എസ്. സുരേന്ദ്രനെയും തിരഞ്ഞെടുത്തു.